നീണ്ടൂർ: 2022-23 സാമ്പത്തിക വർഷത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വയോജനങ്ങൾക്കായിനടപ്പിലാക്കിയ “വയോജനങ്ങൾക്ക് കണ്ണട വിതരണം “എന്ന പദ്ധതിയുടെ നീണ്ടൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആര്യാ രാജൻ ഉദ്ഘാടനം ചെയ്തു. നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. കെ പ്രദീപ് അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തോമസ് കോട്ടൂർ , സവിതാ ജോമോൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഡോ. ആശ, ഡോ. നിസിൽ തുടങ്ങിയവർ പങ്കെടുത്തു.
വയോജന സൗഹൃദ ബ്ലോക്ക് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ മുടക്കാലി പാലത്തിന് താഴെ പുഞ്ചവയൽ കാറ്റിൽ വയോജന പാർക്ക് നിർമ്മിക്കുവാൻ ഒന്നാം ഘട്ടമായി 3.5 ലക്ഷം രൂപാ അനുവദിച്ചു. പിഡബ്ല്യുഡിയുടെ എൻ ഒ സി ലഭ്യമായാൽ ഉടൻ വയോജന പാർക്കിന്റെ നിർമ്മാണം ആരംഭിക്കും.
Be the first to comment