ചെങ്ങന്നൂരില്‍ സ്കൂൾ ബസിന് തീപിടിച്ചു ; ഒഴിവായത് വന്‍ ദുരന്തം

ആലപ്പുഴ : ചെങ്ങന്നൂർ ആലായിൽ സ്കൂൾ ബസിന് തീപിടിച്ചു. ബസിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നത് കണ്ട് ഉടൻതന്നെ കുട്ടികളെ പുറത്തിറക്കിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഇന്ന് രാവിലെ 8.45-നായിരുന്നു സംഭവം. ബസ് പൂർണമായും കത്തി നശിച്ചു.

മാന്നാർ ശ്രീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസാണ് കത്തിയത്. ആലാ-കോടുകുളഞ്ഞി റോഡിൽ ആലാ ഗവൺമെന്റ് ഹൈസ്കൂളിനു സമീപമായിരുന്നു അപകടം നടന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*