
അതിരമ്പുഴ: കുട്ടികളെ വിശ്വാസം, പഠനം, സേവനം എന്നിവയിൽ വളർത്തുന്ന കെ.സി.എസ്.എൽ സംഘടനയുടെ പ്രവർത്തനോദ്ഘാടനം ചങ്ങനാശേരി അതിരൂപത കെ.സി.എസ്.എൽ ഡയറക്ടർ ഫാ. ജോജോ പള്ളിച്ചിറ ഉദ്ഘാടനം ചെയ്യുകയും സ്കൂൾ ഡേ സന്ദേശം നൽകുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു.
അഡ്മിനിസ്റ്റർ ഫാ.അലക്സ് വടശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ഹെഡ്മിസ്ട്രസ് സുനിമോൾ കെ തോമസ് ആശംസകൾ അർപ്പിക്കുകയും, കുട്ടികൾ വർണ ശബളമായ കലാവിരുന്ന് അവതരിപ്പിക്കുകയും ചെയ്തു. ഹെഡ്മിസ്ട്രസ് ബീന ജോസഫ് സ്വാഗതവും റ്റിറ്റി ആന്റണി നന്ദിയും അർപ്പിച്ചു.
Be the first to comment