സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: 55 കോടി നല്‍കാന്‍ ഉത്തരവിറക്കിയതായി സര്‍ക്കാര്‍

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക തുകയുടെ ഭാഗമായി 55.16 കോടി രൂപ നല്കാൻ ഉത്തരവിറക്കിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇത്രയും തുക തികയുമോ എന്ന് ഹൈക്കോടതി ചോദിച്ചു. ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം എന്നും കോടതി അറിയിച്ചു.

ഇതിൽ വ്യക്തത വരുത്താന്‍ വ്യാഴാഴ്ചവരെ സാവകാശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ തുക നൽകണം. കുടിശ്ശിക നൽകേണ്ടത് അധ്യാപകരുടെ ബാധ്യതയല്ലെന്നും കോടതി പറഞ്ഞു. ഹര്‍ജി ഹൈക്കോടതി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് അധ്യാപക സംഘടന കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശിക വൈകാൻ കാരണമെന്നായിരുന്നു സർക്കാർ നൽകിയ വിശദീകരണം.

പിന്നാലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി വിവാദത്തിൽ കേരള സർക്കാരിന്‍റെ വാദങ്ങൾ തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്താലയം രംഗത്ത് വന്നിരുന്നു. പിഎം പോഷൻ പദ്ധതിയുടെ ഭാഗമായി കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിന് നൽകിയെന്നും സംസ്ഥാന വിഹിതമായ 76.78 കോടി രൂപയും ഉൾപ്പെടെ സംസ്ഥാന അക്കൗണ്ടിലേക്ക് കൈമാറേണ്ടിയിരുന്നുവെന്നും എന്നാൽ ഇതുണ്ടായില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*