എയ്ഡഡ് സ്‌കൂളിലെ ഉച്ചക്കഞ്ഞി അഴിമതി ;അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

എയ്ഡഡ് സ്‌കൂളിലെ ഉച്ചക്കഞ്ഞി അഴിമതിയില്‍  വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് പ്രത്യേക കോടതി. പാറശ്ശാല കൂതാളി ഈശ്വര വിലാസം അപ്പര്‍ പ്രൈമറി സ്‌കൂളിനെതിരെയാണ് വിജിലന്‍സ് അന്വേഷണം.  വ്യാജ അറ്റന്റന്‍സ് ഉണ്ടാക്കി സര്‍ക്കാരിനെ കബളിപ്പിച്ച് ആനുകൂല്യങ്ങള്‍    നേടിയതിനാണ് പ്രത്യേക കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

ഗ്രാന്റുകളും, ഉച്ചക്കഞ്ഞി, കൊവിഡ്  അലവന്‍സുകളും അനധികൃതമായി നേടിയെടുത്ത സംഭവത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടത്. 2020 മുതല്‍ 2024 വരെയുള്ള അധ്യായന വര്‍ഷങ്ങളില്‍ സ്‌കൂളിലെ മാനേജറും ഹെഡ് മിസ്‌ട്രെസ് ചുമതലയുള്ള അധ്യാപികയും, ഉച്ചക്കഞ്ഞിയുടെ ചുമതലയുള്ള അധ്യാപകരും ചേര്‍ന്ന് ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ പേരില്‍ പണം തട്ടിയെന്നാണ് ആരോപണം. സ്വകാര്യ അന്യായതിന്മേല്‍ പ്രധമദൃഷ്ട്യ അഴിമതി    നടന്നിട്ടുണ്ട് എന്ന് കണ്ട കോടതിയാണ് വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റുനോട് അന്വേഷണം നടത്തി മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവായത്.

Be the first to comment

Leave a Reply

Your email address will not be published.


*