‘ഒരു സർക്കാർ ഉത്പന്നം’ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു

പത്തനംതിട്ട: തിരക്കഥാകൃത്ത് നിസാം റാവുത്തർ (49) അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ടയിൽ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.

റിലീസ് ചെയ്യാനിരിക്കുന്ന ‘ഒരു സർക്കാർ ഉത്പന്നം’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് നിസാം റാവുത്തർ. പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിച്ച് ചിത്രം ഈയാഴ്ച തിയേറ്ററുകളിലെത്താനിരിക്കേയാണ് അദ്ദേഹത്തിന്റെ വിയോ​ഗം.

ആരോഗ്യവകുപ്പ് ജീവനക്കാരനായ നിസാം റാവുത്തര്‍ കാസര്‍കോട് എന്റോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സക്കറിയയുടെ ഗര്‍ഭിണികള്‍, റോഡിയോ എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ്. സംസ്‌കാരാം ആദിക്കാട്ടുകുളങ്ങര മുസ്ലീം ജമാഅത്തില്‍.

 

Be the first to comment

Leave a Reply

Your email address will not be published.


*