തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു ;പ്രദേശത്ത് പ്രതിരോധം ശക്തമാക്കും ;മന്ത്രി

തിരുവനന്തപുരം: വർക്കലയിൽ പത്താം ക്ലാസ് വിദ്യാർഥിനി ചെള്ള് പനി (Scrub-Typhus) ബാധിച്ച് മരിച്ചു.‌ വർക്കല ചെറുന്നിയൂർ പന്തുവിളയിൽ ‌അശ്വതി (15) ആണ് മരണപ്പെട്ടത്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. വർക്കല ഞെക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് അശ്വതി. സിഐടിയു മരക്കടമുക്ക് യൂണിയൻ പ്രസിഡന്റ് ഷാജി ദാസിന്റെ മകളാണ്.അശ്വതിക്ക് ഒരാഴ്ച മുൻപ് പനിയും ഛർദ്ദിയും ബാധിച്ചിരുന്നു. തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പനിക്ക് ആശുപത്രിയിൽ നിന്ന് മരുന്ന് നൽകി വിട്ടയച്ചതിന് തൊട്ടടുത്ത ദിവസം അശ്വതി കുഴഞ്ഞുവീണു. അതിന് പിന്നാലെയാണ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നതിനിടെ അശ്വതിയുടെ ഓക്സിജൻ ലെവൽ ക്രമാതീതമായി കുറഞ്ഞു. അതിന് പിന്നാലെ അശ്വതിയെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. എലി, പൂച്ച എന്നീ മൃഗങ്ങൾ വഴിയാണ് ചെള്ള് പനി പടരുന്നതെന്നാണ് കണ്ടെത്തൽ. ഇവയുടെ മേലുള്ള ചെള്ളുകൾ മനുഷ്യരിലേക്ക് കയറുന്നതോടെയാണ് ചെള്ള് പനി ബാധിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*