
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എസ്ഡിപിഐ പിന്തുണ യുഡിഎഫിന്. കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാര്‍ട്ടി മത്സരിക്കുന്നില്ലെന്നും എസ്ഡിപിയുടെ രാഷ്ട്രീയം വിശദീകരിക്കുന്നതിനായി വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വ്യക്തമാക്കി.
ബി.ജെ.പി വിരുദ്ധമുന്നണിക്ക് നേതൃത്വം നൽകുന്ന പാർട്ടി എന്നതാണ് കോൺഗ്രസിനെ പിന്തുണക്ക് പ്രധാന കാരണം. ജാതി സെൻസസ് നടപ്പാക്കുമെന്ന പ്രഖ്യാപനം കോൺഗ്രസ് നടത്തിയത് സ്വാഗതാർഹമാണെന്നും എസ് ഡിപിഐ വ്യക്തമാക്കി.
Be the first to comment