മുനമ്പത്ത് കടലിൽ വള്ളം മറിഞ്ഞ് കാണാതായ മൽസ്യത്തൊഴിലാളികൾക്കായി തിരച്ചില്‍ തുടരുന്നു

കൊച്ചി: മുനമ്പത്ത് കടലിൽ വള്ളം മറിഞ്ഞ് കാണാതായ നാല് മൽസ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു. സർക്കാർ സംവിധാനങ്ങൾക്കൊപ്പം മൽസ്യത്തൊഴിലാളികളും തിരച്ചിൽ നടത്തുന്നുണ്ട്. എറണാകുളം മാലിപ്പുറം ചാപ്പ സ്വദേശികളായ മോഹനൻ, ശരത്, ഷാജി, ആലപ്പുഴ സ്വദേശിയായ രാജു എന്നിവർക്ക് വേണ്ടിയാണ് ഉൾക്കടലിൽ തിരച്ചിൽ തുടരുന്നത്. ആനന്ദൻ, മണികണ്ഠൻ, ബൈജു എന്നിവരെ ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു.

മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോൾ ആയിരുന്നു ഫൈബർ വള്ളം അപകടത്തിൽപ്പെട്ടത്. അപ്രതീക്ഷിതമായി വള്ളത്തിലേക്ക് വെള്ളം ഇരച്ചു കയറിയതാണ് അപകട കാരണമെന്ന് രക്ഷപ്പെട്ട മൽസ്യത്തൊഴിലാളികൾ പറഞ്ഞു. മുനമ്പം പള്ളിപ്പുറത്ത് 10 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഭാഗത്താണ് അപകടമുണ്ടായത്.  കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ് എന്നിവയ്ക്ക് പുറമേ നാവികസേനയും തിരച്ചിലിന് നേതൃത്വം നൽകുന്നു. ഹെലികോപ്റ്റർ വഴിയും നിരീക്ഷണം നടത്തുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*