
തേര്‍ഡ് അമ്പയര്‍ ലിഫ്റ്റില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയ-പാകിസ്താന്‍ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം വൈകി. മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ ഉച്ചഭക്ഷണത്തിന് ശേഷമുള്ള ശേഷം മത്സരം പുനരാരംഭിച്ചപ്പോഴായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിന് പിരിഞ്ഞതിന് ശേഷം 1.25നാണ് മത്സരം വീണ്ടും തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ തേര്‍ഡ് അമ്പയര്‍ റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്ത് ലിഫ്റ്റില്‍ കുടുങ്ങിയത് അറിഞ്ഞ മറ്റു അമ്പയര്‍മാര്‍ മത്സരം തുടങ്ങാന്‍ സമ്മതിച്ചില്ല.
കളിക്കാര്‍ ഗ്രൗണ്ടില്‍ എത്തിയതിന് ശേഷമാണ് ഇല്ലിങ്‌വര്‍ത്ത് ലിഫ്റ്റില്‍ കുടുങ്ങിയ കാര്യം അറിഞ്ഞത്. ഓസ്‌ട്രേലിയ ആയിരുന്നു ബാറ്റ് ചെയ്തുകൊണ്ടിരുന്നത്. ക്രീസിലെത്തിയ ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തും ബാറ്റുമായി കാത്തുനിന്നു.
Sorry. https://t.co/fh7EHBJxFr
— Melbourne Cricket Ground (@MCG) December 28, 2023
മത്സരം അധികനേരം വൈകുമെന്ന സ്ഥിതിവന്നപ്പോള്‍ ബൗണ്ടറി ലൈനില്‍ നിന്ന ഫോര്‍ത്ത് അമ്പയര്‍ ഫില്‍ ഗില്ലെസ്പി തേര്‍ഡ് അമ്പയര്‍ ബോക്‌സിലേക്ക് ഓടിയെത്തി. തുടര്‍ന്ന് മത്സരം പുനരാരംഭിച്ചു. കുറച്ചു വൈകി ഇല്ലിങ്‌വര്‍ത്ത് ബോക്‌സിലെത്തി. പത്ത് മിനിറ്റോളം റിച്ചാര്‍ഡ് ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു.
Be the first to comment