മൗറീഷ്യസ് വഴി രഹസ്യ വിദേശ നിക്ഷേപം; അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം

ന്യൂഡൽഹി: അദാനിയുടെ കുടുംബവുമായി ബന്ധമുളളവർ ഷെൽ കമ്പനികൾ വഴി അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനി ഓഹരികളില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തിയെന്ന റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം പോളിറ്റ്ബ്യൂറോ. പ്രധാനമന്ത്രിയുമായുള്ള ബന്ധത്തിന്റെ പുറത്താണ് അദാനിക്കെതിരെ നടപടി എടുക്കാത്തത്. സുപ്രീംകോടതി ഇടപെടണമെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

‘ഒപാക്’ മൗറീഷ്യസ് വഴിയാണ് പങ്കാളികൾ ഫണ്ട് ചെയ്യുന്നതെന്ന് ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്റ്റ് (ഒസിസിആർപി) ഒരു ലേഖനത്തിലൂടെ പുറത്തുവിട്ടിരുന്നു. ലോകമാകെയുള്ള അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റ്.

എന്നാല്‍ ഈ ആരോപണം നേരത്തേ ഹിന്‍ഡൻബെര്‍ഗ് ഉന്നയിച്ചതാണെന്നും അടിസ്ഥാനരഹിതമെന്ന് കണ്ടെത്തി തള്ളിക്കളഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു. 

Be the first to comment

Leave a Reply

Your email address will not be published.


*