
അദാനി ഗ്രൂപ്പിൻ്റെ കമ്പനികള്‍ക്ക് നോട്ടീസ് അയച്ച് സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 10ല്‍ 7 കമ്പനികള്‍ക്കാണ് നോട്ടീസ്. ഇടപാടുകള്‍ നടത്തുമ്പോള്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുള്ളത്. ഓഹരി വിപണിയില്‍ തട്ടിപ്പ് നടത്തിയെന്ന ഹിന്റണ്‍ബെര്‍ഗ് റിപ്പോര്‍ട്ടില്‍ സെബി അന്വേഷണം നടത്തിയിരുന്നു.
അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി പവര്‍, അദാനി എനര്‍ജി, അദാനി വില്‍മര്‍, അദാനി ടോട്ടല്‍ ഗ്യാസ് തുടങ്ങിയ കമ്പനികള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഓഹരി വിപണികളിലാണ് സെബി നോട്ടീസ് ലഭിച്ച വിവരം അദാനി ഗ്രൂപ്പ് അറിയിച്ചത്.
കമ്പനികളുടെ ഡയറ്കടര്‍മാര്‍ക്ക് വ്യക്തിഗത താല്‍പര്യമുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ ഓഹരി ഉടമകളുടെയോ സര്‍ക്കാറിൻ്റെയോ അനുമതി വാങ്ങണമെന്ന് ചട്ടമുണ്ട്. ഇത് ലംഘിച്ചതിനാണ് അദാനി ഗ്രൂപ്പിന് സെബി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
Be the first to comment