വില്‍പ്പനകരാര്‍ ലംഘിച്ചു ; ഡിജിപി ഷെയ്ക് ദര്‍വേസ് സാഹിബിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ജപ്തി ചെയ്തു

തിരുവനന്തപുരം : ഡിജിപി ഷെയ്ക് ദര്‍വേസ് സാഹിബിന്റെ ഭാര്യ എസ് ഫരീദാ ഫാത്തിമയുടെ പേരിലുളള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് കോടതി. വില്‍പ്പന കരാര്‍ ലംഘിച്ചെന്ന കണ്ടെത്തലിലാണ് നെട്ടയത്തുള്ള 10 സെന്റ് ഭൂമി തിരുവനന്തപുരം അഡീഷണല്‍ കോടതി ജപ്തി ചെയ്തത്. വായ്പാ ബാധ്യതയുള്ള ഭൂമി വില്‍ക്കുന്നതിനായി കരാര്‍ ഉണ്ടാക്കിയെന്ന തിരുവനന്തപുരം വഴുതക്കാട് സ്വദേശിയുടെ പരാതിയിലാണ് കോടതി നടപടി.

അഡ്വാന്‍സായി വാങ്ങിയ 30 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്നാണ് പരാതി. പണം പരാതിക്കാരന് തിരികെ കൊടുക്കുമ്പോള്‍ ജപ്തി ഒഴിവാകുമെന്നാണ് കോടതി വ്യവസ്ഥ. അതേസമയം ഭൂമി ഇടപാടില്‍ നിന്നും ഒരു പിന്‍വാങ്ങലും നടന്നിട്ടില്ലെന്ന് ഡിജിപി പ്രതികരിച്ചു. കൃത്യമായ കരാറോടെയാണ് ഭൂമി വില്‍പ്പനയില്‍ ഏര്‍പ്പെട്ടത്. അഡ്വാന്‍സ് പണം നല്‍കിയ ശേഷം കരാറുകാരന്‍ ഭൂമിയില്‍ മതില്‍ കെട്ടി മൂന്ന് മാസം കഴിഞ്ഞ് അഡ്വാന്‍സ് തുക തിരികെ ചോദിച്ചു.

ഇതില്‍ തനിക്കാണ് നഷ്ടം സംഭവിച്ചതെന്നും ഡിജിപി പറഞ്ഞു. ഭൂമി വിറ്റിട്ട് പണം നല്‍കാമെന്ന് അറിയിച്ചിരുന്നു. ഭൂമിക്ക് വായ്പ ഉണ്ടായിരുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചതാണ്. മുഴുവന്‍ പണവും നല്‍കിയ ശേഷം പ്രമാണം എടുത്തു നല്‍കാമെന്ന് ധാരണയായിരുന്നുവെന്നും ഡിജിപി പ്രതികരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*