കുമാരനെല്ലൂരിലെ കഞ്ചാവ് വില്പന; ജില്ലയിലെ ഗുണ്ടാ സംഘങ്ങൾക്ക് ലഹരി എത്തിക്കുന്നത് പ്രതി റോബിൻ

കഞ്ചാവ് വില്പനക്കേസ് പ്രതി റോബിൻ ജോർജ് ഗുണ്ടാ തലവന്മാരുടെ ഉറ്റ ചങ്ങാതിയെന്ന് പൊലീസ്. ജില്ലയിലെ ഗുണ്ടാ സംഘങ്ങൾക്ക് ലഹരി എത്തിക്കുന്നത് റോബിനാണ്. റോബിനെതിരെ ഗുരുതര വകുപ്പുകൾ ചേർക്കാൻ പൊലീസ് നിയമോപദേശം തേടി. ഇന്നലെ മീനച്ചിലാർ നീന്തിക്കടന്ന റോബിൻ പോയത് എവിടെക്കെന്ന് കണ്ടെത്താനായില്ല. ഇന്നലെ വരെ ഒളിവിൽ കഴിഞ്ഞത് പാറമ്പുഴയിലെ വീടിന് സമീപമാണ്.

ഇന്നലെ രാവിലെ പോലീസ് നടത്തിയ തെരച്ചിലിൽ റോബിന്റെ ഒളിയിടം കണ്ടെത്താനായെങ്കിലും പൊലീസിനെ കണ്ട റോബിൻ ഓടി രക്ഷപ്പെടുകയായിരുന്നു. പാറാമ്പുഴയിലെ റോബിന്റെ വീടിനു സമീപത്തു നിന്നാണ് ഇന്നലെ പൊലീസ് പ്രതിയെ കണ്ടെത്തിയത്. ഇവിടെ നിന്നും മീനച്ചിലാർ നീന്തി മറുകരയിൽ എത്തിയ റോബിൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഫോൺ, എടിഎം കാർഡ‍് എന്നിവ ഉപയോഗിക്കാത്തതിനാൽ സഞ്ചാരദിശ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. 

ഡോഗ് ഹോസ്റ്റലിന്റെ മറവിലാണ് കഴിഞ്ഞ ഒന്നര വർഷമായി കുമാരനല്ലൂർ സ്വദേശി റോബിൻ ലഹരി കച്ചവടം നടത്തിയിരുന്നത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Be the first to comment

Leave a Reply

Your email address will not be published.


*