നീണ്ടൂരിൽ വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് കച്ചവടം; വില്ലൂന്നി സ്വദേശികൾ പിടിയിൽ

ഏറ്റുമാനൂർ ∙ വീട് വാടകയ്ക്കെടുത്ത് കഞ്ചാവു കച്ചവടം നടത്തി വന്ന സംഘത്തെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വില്ലൂന്നി സ്വദേശികളായ റൊണാൾഡോ (ടുട്ടു– 20 ), അജിത്ത് (23) എന്നിവരെയാണ് നീണ്ടൂർ ആയിരവേലി ഭാഗത്തെ വാടകവീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. ഒപ്പം ഉണ്ടായിരുന്ന ജിത്തു കടന്നു കളഞ്ഞു. വിൽപനയ്ക്ക് സൂക്ഷിച്ചിരുന്ന ഒന്നേകാൽ കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു.

ഇവർ ഒട്ടേറെ കേസുകളിലെ പ്രതികളാണെന്ന്  എക്സൈസ് ഇൻസ്പെക്ടർ ടി. സജിത്ത് പറഞ്ഞു. പ്രിവന്റീവ് ഓഫിസർ ഡി. റെജിമോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.എൽ. റോബിമോൻ, ഉണ്ണിമോൻ മൈക്കിൾ, എം.ആർ.രജനീഷ്, എക്സൈസ് ഓഫിസർ പി.എസ്.അഞ്ജു എന്നിവർ അടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.

Be the first to comment

Leave a Reply

Your email address will not be published.


*