നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപ്പന: പ്രതി റോബിൻ ജോർജ് അറസ്റ്റിൽ

കോട്ടയം: നായകളെ കാവൽ നിർത്തി കോട്ടയത്ത് കഞ്ചാവ് കച്ചവടം നടത്തിയ പ്രതി പിടിയിൽ. പാറമ്പുഴ സ്വദേശി റോബിൻ ജോർജിനെ തമിഴ്നാട്ടിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. പിതാവിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രതിയെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. റോബിനെ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത് വരികയാണ്. 10 മണിക്ക് തെളിവെടുപ്പിനായി കൊണ്ടുപോകും.

വൻതോതിൽ കഞ്ചാവ് വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് രണ്ടു ദിവസം മുന്നെയാണ് പോലീസ് ഇയാളുടെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. പുലർച്ചെ രണ്ടു മണിയോടെയാണ് പോലീസ് ഇയാളുടെ വീട്ടില്ലേക്ക് ചെന്നത്. എന്നാൽ, പോലീസിന് നേരെ നായകളെ അഴിച്ചു വിട്ട ശേഷം മീനച്ചിലാറ്റിൽ ചാടി റോബിൻ രക്ഷപെടുകയായിരുന്നു. പോലീസിനെ ആക്രമിക്കാൻ പ്രത്യേക പരിശീലനം നൽകിയ 13 നായകളാണ് റോബിൻ നടത്തുന്ന പെറ്റ് ഹോസ്റ്റലിൽ ഉള്ളത്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*