മൊറോക്കോയുടെ സെമി പ്രവേശനം; സൗജന്യ നിരക്കിൽ 30 മൊറോക്കൻ വിമാനങ്ങൾ ഖത്തറിലേക്ക്

പോർച്ചുഗലിന് എതിരെയുള്ള വിജയം മൊറോക്കയ്ക്ക് ഒരു ലോകകപ്പ് നേടിയതിന് തുല്യമായിരിക്കുകയാണ്. ആദ്യമായാണ് ഒരു ആഫ്രിക്കൻ രാജ്യം ലോകകപ്പിൻ്റെ സെമിയിൽ എത്തുന്നത്. ക്വാർട്ടർ ഫെെനൽ വിജയത്തിനു പിന്നാലെ വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് മൊറോക്കയിൽ നടന്നത്. രാത്രിയെ പകലാക്കി ഫുട്ബോൾ ആരാധകർ തങ്ങളുടെ രാജ്യത്തിൻ്റെ വിജയം ആഘോഷിക്കുകയാണ്. ഇതിനിടയിലാണ് ആരാധകർക്ക് ഇരട്ടി മധുരം സമ്മാനിച്ച് മൊറോക്കൻ സർക്കാരിൻ്റെ തീരുമാനം കൂടി എത്തുന്നത്. 

ഫ്രാൻസിനെതിരായ ലോകകപ്പ് സെമിഫൈനൽ മത്സരത്തിനായി കാസബ്ലാങ്കയിൽ നിന്ന് ദോഹയിലേക്ക് ഫുട്ബോൾ ആരാധകരെ എത്തിക്കാൻ മൊറോക്കോയുടെ റോയൽ എയർ മൊറോക്ക് 30 പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഈ വിവരം തിങ്കളാഴ്ച എയർലൈൻ തന്നെയാണ് അറിയിച്ചത്. ചൊവ്വ, ബുധൻ ദിവസങ്ങളിലായി വിമാനങ്ങൾ ഖത്തറിലേക്ക് പുറപ്പെടും. മൊറോക്കയിലെ ഫുട്ബോൾ ആരാധകർക്ക് ലഭിച്ച ഏറ്റവും വലിയ പുതുവത്സര സമ്മാനം കൂടിയായി ഈ തീരുമാനം.

സൗജന്യ നിരക്കിലാണ് യാത്രാനിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ദോഹയിൽ നടക്കുന്ന മത്സരങ്ങൾ കാണാൻ എയർലെെൻ സേവനം ജനങ്ങൾ വലിയ രീതിയിൽ ഉപയോഗിക്കുമെന്നാണ് കരുതപ്പെടുന്നതും.

Be the first to comment

Leave a Reply

Your email address will not be published.


*