മഹാത്മഗാന്ധി സർവ്വകലാശാലയിൽ പബ്ലിക് ലൈബ്രറി ജീവനക്കാർക്കായി സെമിനാർ

കോട്ടയം: മഹാത്മഗാന്ധി സർവ്വകലാശാല ക്യാമ്പസിൽ നടക്കുന്ന പുസ്തകോത്സവത്തിൻ്റെ ഭാഗമായി കോട്ടയം ജില്ലയിലെ പബ്ലിക് ലൈബ്രറി ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന സെമിനാർ നാളെ നടക്കും. നാളെ ഉച്ചയ്ക്ക് 1.30 ന് ” എഴുത്ത്, വായന: നൂതന പ്രവണതകൾ “എന്ന വിഷയത്തിൽ മഹാത്മഗാന്ധി സർവ്വകലാശാല ലൈബ്രറി റഫറൻസ് അസിസ്റ്റന്റ് ഡോ.വിമൽ കുമാർ വി ക്ലാസ് നയിക്കും.

കോട്ടയം ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സെമിനാറിൽ ജില്ലയിലെ പബ്ലിക് ലൈബ്രറികളിലെ ലൈബ്രേറിയന്മാർ പങ്കെടുക്കും. സർവ്വകലാശാല ക്യാമ്പസിൽ മലയാളത്തിലെ പ്രധാന പ്രസാധകരെ ഉൾപ്പെടുത്തി ആഗസ്റ്റ് 12 ന് ആണ് പുസ്തകോത്സവം ആരംഭിച്ചത്. പുസ്തകോത്സവത്തോടനുബന്ധിച്ച് പുസ്തക പ്രകാശനം, സെമിനാറുകൾ, പ്രഭാഷണങ്ങൾ, സിനിമ ചർച്ച, കലാവിരുന്ന് തുടങ്ങിയ സംഘടിപ്പിച്ചിട്ടുണ്ട്. പുസ്തകോത്സവം 17 ന് സമാപിക്കും.

 

Be the first to comment

Leave a Reply

Your email address will not be published.


*