
ഗുവാഹട്ടി: മുതിർന്ന കോൺഗ്രസ് നേതാവ് റാണാ ഗോസ്വാമി പാർട്ടിവിട്ടു. അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡൻ്റ് സ്ഥാനത്തുനിന്നും കോൺഗ്രസിൻ്റെ സജീവ അംഗത്വത്തിൽനിന്നും റാണ രാജിവെച്ചു. ബിജെപിയിൽ ചേരുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായും പിന്നീട് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായും റാണാ ഗോസ്വാമി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
എപിസിസി അധ്യക്ഷൻ ഭൂപൻ ബോറയ്ക്ക് അയച്ച രാജിക്കത്തിൽ തൻ്റെ തീരുമാനത്തിന് പിന്നിൽ ‘പല രാഷ്ട്രീയ കാരണങ്ങളു’മുണ്ടെന്നാണ് ഗോസ്വാമി ചൂണ്ടിക്കാട്ടിയത്. ‘നിർഭാഗ്യവശാൽ വിവിധ രാഷ്ട്രീയ കാരണങ്ങളാൽ ധേമാജി, ലഖിംപൂർ, സോണിത്പൂർ, ബിസ്വനാഥ് ജില്ലകൾ ഉൾപ്പെടെയുള്ള അപ്പർ അസമിൻ്റെ സംഘടനാ ചുമതലയിൽ നിന്ന് ഞാൻ രാജിവെക്കുകയാണെ’ന്ന് റാണാഗോസ്വാമി ഭൂപൻ ബോറയ്ക്ക് അയച്ച കത്തിൽ പറയുന്നു.
Be the first to comment