പാലക്കാട് : റെഡ് ആര്‍മിയെ തള്ളി മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍. റെഡ് ആര്‍മിയുമായി തനിക്ക് യാതൊരു ബന്ധവുമില്ല. റെഡ് ആര്‍മി തന്റെ പേരുമായി ബന്ധപ്പെടുത്താന്‍ ഗൂഢശ്രമം നടക്കുന്നു. വലതുപക്ഷ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്.
അവരുടെ ലക്ഷ്യം പാര്‍ട്ടി സമ്മേളനം ആണെന്നും പി ജയരാജന്‍ പറഞ്ഞു.’പാര്‍ട്ടിയുടെ നവ മാധ്യമങ്ങളുമായാണ് തനിക്ക് ബന്ധം. സമ്മേളന കാലത്ത് പല വ്യാജ പ്രചാരണവും നടക്കുന്നുണ്ട്. പൊലീസുമായി ബന്ധപ്പെട്ട നിലവിലെ പ്രശ്‌നങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വ്യക്തമാക്കിയിട്ടുണ്ട്.
അതാണ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാട്. വലതുപക്ഷ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു. അവരുടെ ലക്ഷ്യം പാര്‍ട്ടി സമ്മേളനമാണ്’, പി ജയരാജന്‍ പറഞ്ഞു. പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ കഴിഞ്ഞദിവസം റെഡ് ആര്‍മി രംഗത്തെത്തിയിരുന്നു.
ഇക്കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികു പറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ശ്രമിച്ചയാളാണ് പി ശശിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റെഡ് ആര്‍മി വിമര്‍ശിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് ഓശാന പാടിയ വര്‍ഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയോ പാര്‍ട്ടിയില്‍ സ്ഥാനം നല്‍കുകയോ ചെയ്യരുതെന്നും റെഡ് ആര്‍ വിമര്‍ശിച്ചിരുന്നു.
നേരത്തെ പിജെ ആര്‍മി എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജാണ് പേര് മാറ്റി റെഡ് ആര്‍മിയാക്കിയത്.
Be the first to comment