
തിരുവനന്തപുരം: വീട്ടുജോലിക്കാരുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളെയോ വീട് സന്ദര്‍ശിക്കാന്‍ അനുവദിക്കരുതെന്നതടക്കം മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷയ്ക്കായി മാര്‍ഗനിര്‍ദേശങ്ങളുമായി പൊലീസ്. സംസ്ഥാനത്ത് മുതിര്‍ന്നവര്‍ മാത്രമുള്ള വീടുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ മുന്‍കരുതലിനായി സര്‍ക്കുലര്‍ ഇറക്കിയത്. മുതിര്‍ന്ന പൗരന്‍മാര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ എന്ന പേരിലാണ് സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍.
സര്‍ക്കുലറിലെ പ്രസക്തഭാഗങ്ങള്‍
വീട്ടുജോലിക്കാരുടെ മുന്നില്‍വച്ച് സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യരുത്.
വീട്ടുജോലിക്ക് ആളെ നിര്‍ത്തുമ്പോള്‍ അടത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുക.
ജോലിക്കാര്‍ക്ക് സ്ഥിരം സന്ദര്‍ശകരുണ്ടെങ്കില്‍ പൊലീസില്‍ അറിയിച്ച് അവരെക്കുറിച്ച് വിശദമായി അന്വേഷിക്കുക.
വീടിന്റെ മുന്‍വാതിലില്‍ ‘പീപ്പ് ഹോള്‍’ സ്ഥാപിക്കുക. തിരിച്ചറിഞ്ഞ ശേഷം മാത്രം സന്ദര്‍ശകരെ പ്രവേശിപ്പിക്കുക.
അറ്റകുറ്റപ്പണികള്‍ക്കായി വരുന്ന ജോലിക്കാരുടെ വിവരങ്ങള്‍ പരിശോധിക്കുക. പ്രായമായവര്‍ മാത്രമുള്ളപ്പോള്‍ ഇവര്‍ക്ക് പ്രവേശനം അനുവദിക്കരുത്. മറ്റാരുടെയെങ്കിലും സാന്നിധ്യം ഉറപ്പാക്കുക.
കൈവശമുള്ള അധിക താക്കോലുകള്‍ എളുപ്പം കാണാവുന്ന രീതിയിലോ, പതിവായി ഒളിപ്പിക്കുന്ന സ്ഥലങ്ങളിലോ സൂക്ഷിക്കരുത്.
ഒറ്റയ്ക്കാണ് താമസമെങ്കില്‍ അക്കാര്യം അയല്‍ക്കാരെ അറിയിക്കുക.
ഡോര്‍ അലാം അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കുക.
Be the first to comment