മണിപ്പൂരില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി; മണിക്കൂറുകള്‍ക്കകം രക്ഷപ്പെടുത്തി

ഇംഫാല്‍: മണിപ്പൂരില്‍ തോക്കുധാരികളായ 200-ഓളം പേരടങ്ങിയ സംഘം അഡീഷണല്‍ പോലീസ് സൂപ്രണ്ടിനെ താമസ സ്ഥലത്തുനിന്ന് തട്ടിക്കൊണ്ടുപോയി. മെയ്‌തെയ് സംഘടനയായ അരംബയ് തെങ്കോല്‍ അംഗങ്ങളാണ് തട്ടിക്കൊണ്ട് പോയതെന്നാണ് പുറത്തുവരുന്ന വിവരം. സുരക്ഷാ സേനയും പോലീസും ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി.  പോലീസ് ഉദ്യോഗസ്ഥന്റെ അംഗരക്ഷകരും ആയുധധാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടപോയത്.

പോലീസിന്റെ ഓപറേഷന്‍സ് വിഭാഗത്തിലെ അഡീഷണല്‍ സൂപ്രണ്ട് എം അമിത് സിങ്ങിനെയാണ് തട്ടിക്കൊണ്ടുപോയത്.  200- ഓളം വരുന്ന തോക്കുധാരികള്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.  തട്ടിക്കൊണ്ടു പോകലിന് പിന്നാലെ മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം തേടി.വാഹന മോഷണവുമായി ബന്ധപ്പെട്ട കേസില്‍ ആരംബയ് തെങ്കോല്‍ സംഘത്തിലെ ആറ് അംഗങ്ങളെ അമിത് സിങ് അറസ്റ്റ് ചെയ്തിരുന്നു.  പിന്നാലെയാണ് ആക്രമണം ഉണ്ടായതെന്ന് പോലീസ്പറഞ്ഞു.  മണിപ്പൂരിലുണ്ടായ കലാപത്തില്‍ ഇതുവരെ 180-ലേറെപ്പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. അരലക്ഷത്തിലേറെ പേര്‍ ഭവനരഹിതരായി.

Be the first to comment

Leave a Reply

Your email address will not be published.


*