ചരിത്രത്തിലാദ്യമായി സെന്‍സെക്സ് ഓഹരി സൂചിക 70,000 പിന്നിട്ടു. ആഗോള വിപണിയിലെ അനുകൂല ഘടകങ്ങളും വിദേശ നിക്ഷേപകര്‍ കൂടുതലായി ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതുമാണ് വിപണിയുടെ മുന്നേറ്റത്തിന് കാരണം. ബാങ്ക്, ധനകാര്യ സേവനം, ഐടി എന്നീ വിഭാഗങ്ങളിലെ ഓഹരികളിലെ കുതിപ്പാണ് സുചികയെ എക്കാലത്തെയും ഉയർന്ന നിലവാരത്തിൽ എത്തിച്ചത്.
ശക്തമായ സമ്പത്തിക സൂചകങ്ങൾ, അസംസ്കൃത എണ്ണയുടെ വിലയിൽ ഇടിവ്, ആഗോള തലത്തിൽ പലിശ നിരക്കുകൾ കുറയാനുള്ള സാധ്യത, വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, മ്യൂച്വൽ ഫണ്ട് നിക്ഷേപകരിൽ നിന്നുള്ള പണവരവ് എന്നിവയാണ് വിപണിയെ ചലിപ്പിച്ചത്. തുടർച്ചയായ ദിവസങ്ങളിൽ വിപണി മികച്ച നേട്ടത്തിൽ മുന്നോട്ടു പോവുകയാണ്.

Be the first to comment