എക്‌സൈസിന് ഗുരുതര വീഴ്ച; പിടിച്ചത് ലഹരിമരുന്നല്ല: ബ്യൂട്ടി പാർലർ ഉടമ ഷീല ജയിലിൽ കിടന്നത് 72 ദിവസം

file Photo

തൃശ്ശൂർ ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയുടെ പക്കൽ നിന്ന് പിടിച്ചത് ലഹരി മരുന്നല്ലെന്ന് ലാബ് റിപ്പോർട്ട് പുറത്ത്. എല്‍എസ്ഡി സ്റ്റാംപ് പിടിച്ചെന്ന പേരിൽ ചാലക്കുടി സ്വദേശിനിയായ ബ്യൂട്ടി പാർലർ ഉടമ ഷീല ജയിലിൽ കിടന്നത് 72 ദിവസമാണ്.

ഇവരുടെ പക്കല്‍ നിന്ന് 12 എൽ എ സ് ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തു എന്നായിരുന്നു നേരത്തെ പുറത്ത് വന്ന വിവരം. ഒന്നിന്ന് 5000 രൂപമുകളിൽ മാർക്കറ്റിൽ വിലവരുന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് പിടികൂടിയ എന്നായിരുന്നു എക്സൈസ് അറിയിച്ചിരുന്നത്. എന്നാല്‍, ഇത് ലഹരിമരുന്നല്ലെന്ന് വ്യക്തമാക്കുന്ന ലാബ് പരിശോധന ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ഷീല സണ്ണിയെ 12 എൽഎസ്ഡി സ്റ്റാംപുമായി പിടിച്ചെന്നു വ്യക്തമാക്കി ചാലക്കുടിയിലെ എക്സൈസ് ഓഫിസ് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. കേസിൽ കുടുക്കിയവർക്കെതിരെ നടപടി വേണമെന്ന് ഷീല സണ്ണി ആവശ്യപ്പെട്ടു. 

Be the first to comment

Leave a Reply

Your email address will not be published.


*