
തിരുവനന്തപുരം: കേരളത്തിലെ ഹയർ സെക്കന്‍ററി, നോൺ വൊക്കേഷണൽ ഹയർസെക്കന്‍ററി അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്‍റെ (സെറ്റ്) ഫലം പ്രസിദ്ധീകരിച്ചു. ആകെ 20,719 പേർ പരീക്ഷ എഴുതിയതിൽ 4,324 പേരാണ് വിജയിച്ചത്. 20.07 ആണ് വിജയ ശതമാനം. 2025 ഫെബ്രുവരി 2 ന് ആണ് പരീക്ഷ നടത്തിയത്.
ഫലം www.lbscentre.kerala.gov.in, www.prd.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോറം എൽബിഎസ് സെന്‍ററിന്‍റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌ത് പൂരിപ്പിച്ച് വിവിധ രേഖകൾക്കൊപ്പം ഡയറക്‌ടര്‍ എൽബിഎസ് സെന്‍റര്‍ ഫോർ സയൻസ് ആന്‍റ് ടെക്നോളജി, പാളയം, തിരുവനന്തപുരം -33 വിലാസത്തിൽ അയക്കണം.
സെറ്റ് സർട്ടിഫിക്കറ്റുകൾ ജൂൺ മാസം മുതൽ വിതരണം ചെയ്യും. സെറ്റ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഫോറം ഏപ്രിൽ ഒന്ന് മുതൽ വെബ്സെറ്റിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്: 0471 2560311, 312, 313, www.lbscentre.kerala.gov.in.
സെറ്റ് ഫലം പരിശോധിക്കേണ്ടത് ഇങ്ങനെ:
- ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക (www.lbscentre.kerala.gov.in, www.prd.kerala.gov.in, www.kerala.gov.in)
- ഹോംപേജിൽ, കേരള സെറ്റ് 2025 റിസള്‍ട്ട് ലിങ്ക് കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക.
- ആവശ്യമായ ഫീൽഡിൽ നിങ്ങളുടെ സെറ്റ് റോൾ നമ്പർ നൽകി വിവരങ്ങൾ സമർപ്പിക്കുക.
- നിങ്ങളുടെ പരീക്ഷാ ഫലം ഇപ്പോള്‍ സ്‌ക്രീനിൽ ദൃശ്യമാകും. ഉദ്യോഗാർത്ഥികൾക്ക് ഇത് ഡൗൺലോഡ് ചെയ്‌ത് പകർപ്പ് സൂക്ഷിക്കാം.
Be the first to comment