
കോട്ടയം: സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻസി (സെറ്റോ ) ന്റെ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ പണിമുടക്ക് ആഹ്വാന കാംപയിൻ
നടത്തി.
ജനുവരി 22 ന് സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനെ തുടർന്നാണ് പണിമുടക്ക് ആഹ്വാന കാംപയിൻ കലക്ടറേറ്റിൽ സംഘടിപ്പിച്ചത് .
ആറു ഗഡു ക്ഷാമബത്ത അനുവദിക്കുക, 12-ാം ശബള പരിഷ്ക്കരണം നടപ്പിലാക്കുക, മെഡി സെപ്പ് ചികിത്സ കാര്യക്ഷമമാക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യൂ അധ്യക്ഷത വഹിച്ചു.
എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടി ബി പി ബോബിൻ, എൻ.ജി. ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ് , കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ജയചന്ദ്ര പ്രസാദ്, കെ .ജി . ഒ .യു സെക്രട്ടി ശ്യാം രാജ് , കെ .പി .എസ്.ടി.എ ജില്ലാ സെക്രട്ടറി മനോജ് വി പോൾ , എൻ.ജി.ഒ അസോ സിയേഷൻ ജില്ലാ സെക്രട്ടി സോജോ തോമസ്, ജില്ലാ ഖജാൻജി സഞ്ജയ് എസ് നായർ തുടങ്ങി നിരവധി പേർ സംസാരിച്ചു.
Be the first to comment