
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം 904 സ്ഥാനാർഥികൾ 7 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 57 സീറ്റുകളിലായി ജനവിധി തേടുന്നു.
6 മണിക്ക് പോളിങ് കഴിയുന്നതോടെ ചാനലുകളിൽ എക്സിറ്റ് പോൾ ഫലങ്ങൾ വന്നു തുടങ്ങും. യുപി (13), പഞ്ചാബ് (13), ബംഗാൾ (9), ബിഹാർ (8), ഒഡീഷ (6), ഹിമാചൽ (4), ജാർഖണ്ഡ് (3), ചണ്ഡിഗഡ് (1) എന്നിവിടങ്ങളിലാണ് ഇന്ന് പോളിങ്. ഒഡീഷയിലെ ബാക്കിയുള്ള 42 നിയമസഭാ സീറ്റുകളിലേക്കും ഇന്നാണ് വോട്ടെടുപ്പ്. ഏപ്രിൽ 19ന് തുടങ്ങിയ ലോക്സഭാ തിരഞ്ഞെടുപ്പ് ഇതോടെ അവസാനിക്കും. ചൊവ്വാഴ്ചയാണു വോട്ടെണ്ണൽ.
Be the first to comment