ചിറ്റാറിൽ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് കയ്യാലയിൽ ഇടിച്ചു യാത്രകാർക്ക് പരിക്ക്

കോട്ടയം: പാലാ രാമപുരം റോഡിൽ ചിറ്റാറിൽ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് റോഡ് സൈഡിലെ കയ്യാലയിൽ ഇടിച്ചു നിരവധി യാത്രകാർക്ക് പരിക്ക്. രാവിലെ ഏഴരയോടെ ചിറ്റാർപള്ളി ജംഗ്ഷന് സമീപമായിരുന്നു അപകടം. പൊൻകുന്നത്തുനിന്നും സുൽത്താൻബത്തേരിക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഒമ്പതോളം യാത്രക്കാർക്ക് പരിക്കേറ്റു.

പരിക്കേറ്റവരിൽ കൂടുതലും വിദ്യാർത്ഥികളാണ് .പരുക്കേറ്റ കടപ്ലാമറ്റം സ്വദേശി ജോൺസനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചിറ്റാർ ജംഗ്ഷനിലെ ഇടറോഡിൽ നിന്നും ഒരു കാർ മെയിൻ റോഡിലേക്ക് പെട്ടെന്ന് കയറിവന്നതാണ് ബസ് നിയന്ത്രണം വിടാനുള്ള കാരണം എന്ന് നാട്ടുകാർ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*