തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിൽ കടുത്ത വാഹന ക്ഷാമം. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കരുതെന്ന കേന്ദ്ര തീരുമാനത്തെ തുടർന്നാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ നിരവധി വാഹനങ്ങൾ കട്ടപ്പുറത്തായത്. ഇതോടെ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്ക് പോലും വണ്ടികളില്ലാതെ നട്ടം തിരിയുകയാണ് ഉദ്യോഗസ്ഥർ. കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചു.
Related Articles
വേഗത ആവേശമല്ല, ആവശ്യം മാത്രം ; കുറിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്
തിരുവനന്തപുരം : വാഹനങ്ങളുടെ വേഗത യാത്രികരുടെ അവസാനയാത്രയാകുന്ന അവസ്ഥയിലേക്ക് പലപ്പോഴും എത്തിയിട്ടുണ്ട്. ഓരോ വാഹനങ്ങള്‍ക്കും ട്രാഫിക്-റോഡ് സാഹചര്യങ്ങള്‍ക്കും കാലാവസ്ഥയ്ക്കും ശരീരമനോനിലകള്‍ക്കും അനുസൃതമായ വേഗതയിലാവണം ഡ്രൈവിങ്. റോഡ്മാര്‍ക്കിങ്ങുകള്‍, വേഗനിയന്ത്രണചട്ടങ്ങള്‍, സുരക്ഷാനിര്‍ദ്ദേശങ്ങള്‍ ഇവ ഏറെ പ്രസക്തമാണ്. സ്വയം കര്‍ശനമാക്കുക മാത്രമാണ് ഒറ്റമൂലി എന്ന് കേരള മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ […]
മുട്ടത്തറയിൽ ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയവരെ തടഞ്ഞ പ്രതിഷേധക്കാർക്ക് എതിരെ പോലീസ് കേസ് എടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം മുട്ടത്തറയിൽ ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയവരെ തടഞ്ഞ പ്രതിഷേധക്കാർക്ക് എതിരെ പോലീസ് കേസ് എടുത്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ പരാതിയിൽ സ്ത്രീകളും പുരുഷന്മാരും അടക്കം കണ്ടാൽ അറിയാവുന്ന 15 പേർക്കെതിരെ വലിയതുറ പോലീസാണ് കേസെടുത്തത്. എന്നാൽ അപേക്ഷകർ ആരും എത്താത്തതിനെ തുടർന്ന് മുട്ടത്തറ ഗ്രൗണ്ടിൽ വീണ്ടും ഡ്രൈവിങ് […]
സംസ്ഥാനത്ത് ഡ്രൈവിംഗ് പരിഷ്കരണത്തില്‍ നേരത്തെയിറക്കിയ ഉത്തരവിൽ ഇളവ് വരുത്തി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് പരിഷ്കരണത്തില്‍ നേരത്തെയിറക്കിയ ഉത്തരവിൽ ഇളവ് വരുത്തി പുതിയ സര്‍ക്കുലര്‍ ഗതാഗത വകുപ്പ് പുറത്തിറക്കി. ഡ്രൈവിംഗ് സ്കൂളുകളുടെ സമരത്തെതുടര്‍ന്നാണ് ഗതാഗത വകുപ്പ് മന്ത്രി ഇളവുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് യൂണിയൻ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണിപ്പോള്‍ ഡ്രൈവിംഗ് സ്കൂളുകളുടെ ആവശ്യപ്രകാരമുള്ള ഇളവുകള്‍ വരുത്തികൊണ്ട് […]
Be the first to comment