അഡ്വ. ആളൂരിനെതിരെ ലൈംഗികാതിക്രമ ആരോപണം; പോലീസിലും ബാര്‍ കൗണ്‍സിലിലും പരാതി നല്‍കി അതിജീവിത

സൗമ്യ വധക്കേസ് ഉള്‍പ്പെടെ പ്രമാദമായ കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായി ശ്രദ്ധേയനായ അഡ്വ. ആളൂരിനെതിരെ ലൈംഗികാതിക്രമ പരാതി. ആളൂരിന്റെ ഓഫീസില്‍ വച്ച് തനിക്ക് അതിക്രമം നേരിടേണ്ടി വന്നു എന്ന് എറണാകുളം സ്വദേശിയായ യുവതി. പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. എന്റെ ഒട്ടുമിക്ക ക്ലൈന്റുകളും കോംപ്രമൈസ് ചെയ്യാറുണ്ട്. അങ്ങനെയാണെങ്കില്‍ കാശ് വാങ്ങിക്കാതെ ഞാന്‍ കേസ് വാദിക്കും എന്ന് പറഞ്ഞ് അയാള്‍ ശരീരത്തില്‍ കയറിപ്പിടിക്കുകയായിരുന്നു.’ അതിജീവിത പറഞ്ഞു.

‘ഒരു കേസിന്റെ ആവശ്യത്തിന് ഞാന്‍ ആളൂരിന്റെ ഓഫീസില്‍ പോയി. സ്ഥല സംബന്ധമായ കേസ് ആണ്. അതിന് ആളൂര്‍ 7 ലക്ഷം രൂപയാണ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. രണ്ട് ലക്ഷം അക്കൗണ്ടിലൂടെയും ബാക്കി ക്യാഷ് ആയും വേണമെന്നായിരുന്നു. അഞ്ച് ലക്ഷം രൂപ നേരത്തെ കൊടുത്തു. ജഡ്ജിയ്ക്കും കമ്മീഷ്ണര്‍ക്കും കൈക്കൂലി നല്‍കാനെന്ന പേരില്‍ കൂടിയാണ് ക്യാഷ് ആയാണ് വാങ്ങിയത്. കഴിഞ്ഞ ദിവസം വീണ്ടും രണ്ട് ലക്ഷം രൂപ ചോദിച്ചു. പണം ഇല്ല എന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ ഫീസ് വേണ്ട ചില കാര്യങ്ങളില്‍ കോംപ്രമൈസ് ചെയ്താല്‍ മതി എന്ന് പറഞ്ഞു. ഒട്ടുമിക്ക ക്ലൈന്റ്സും ഇതേപോലെ കോംപ്രമൈസ് ചെയ്യാറുണ്ടെന്ന് പറഞ്ഞ് തോളില്‍ പിടിച്ചു. ഡ്രസ്സിനകത്തുകൂടി കൈയിട്ടു. ആ സമയം ഞാന്‍ പ്രതികരിച്ചു. അവിടെ നിന്നിറങ്ങി സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കി. കയ്യിലുണ്ടായിരുന്ന പണവും അതിന് മുകളില്‍ അയാളുടെ ലൈംഗിക അതിക്രമവും. ഞാന്‍ കേസ് നല്‍കും എന്ന് തോന്നിയിട്ടാവും അയാള്‍ പല തവണ എന്നെ കോണ്ടാക്റ്റ് ചെയ്യാന്‍ ശ്രമിച്ചു. എന്റെ ഒരു സുഹൃത്തിനേയും നിരന്തരം വിളിച്ചു. എന്നാല്‍ ഞങ്ങള്‍ പ്രതികരിച്ചില്ല.’ അതിജീവിത വെളിപ്പെടുത്തി.

അതിജീവിതയായ യുവതി ബാര്‍ കൗണ്‍സിലിലും പരാതി നല്‍കി. കേസില്‍ നിന്ന് ഒരു കാരണവശാലും പിന്നോട്ടില്ലെന്നും തനിക്ക് നീതി വേണമെന്നും യുവതി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*