
കോട്ടയത്തെ റാഗിംഗിൽ എസ്എഫ്ഐക്കെതിരായ വടി ആയി ഉപയോഗിച്ചാൽ അതിന് നിന്ന് തരില്ലെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു.റാഗിങ്ങിനെ സാമാന്യവത്ക്കരിക്കുന്ന പ്രവണത നാട്ടിൽ ഉണ്ടായിട്ടുണ്ട്. അത് മാറ്റാൻ ബോധവത്കരണം നടത്തേണ്ടതുണ്ട്.
വയലൻസ് സിനിമകൾ ഉൾപ്പടെ കണ്ടാണ് കുട്ടികൾ വളരുന്നത്.ടി.പി ശ്രീനിവാസന് മർദനമേറ്റത്. ചെയ്യാൻ പാടില്ലാത്തതായിരുന്നു. സമരമല്ല മർദനമേൽക്കാൻ കാരണം. ചീത്ത വിളിച്ചതാണ് കാരണം. കേട്ടു നിൽക്കാനുള്ള സഹിഷ്ണുത എല്ലാവർക്കും എപ്പോഴും ഉണ്ടാകണമെന്നില്ലെന്നും വി പി സാനു പറഞ്ഞു.
UGC സമരത്തിൽ കൺവെൻഷനിലെ ഉത്തരവ് തിരുത്തൽ,സർക്കാരിന് ചിലപ്പോൾ അത്തരം നിലപാട് എടുക്കേണ്ടി വരും.എസ്എഫ്ഐക്ക് അത്തരത്തിൽ മാറേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സംഘടന ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വമെന്ന് എസ്എഫ സെക്രട്ടറി പി.എസ് സഞ്ജീവ് പറഞ്ഞു. എസ്എഫ്ഐക്കെതിരായ കടന്നാക്രമങ്ങളെ പ്രതിരോധിക്കും. എസ്എഫ്ഐയെ കൂടുതൽ മുന്നോട്ട് നടത്താനുള്ള ഇടപെടൽ നടത്തുമെന്ന് പ്രസിഡൻ്റ് എം.ശിവപ്രസാദ് വ്യക്തമാക്കി.
Be the first to comment