കോട്ടയത്ത് എസ്എഫ്ഐ കെഎസ്‌യു പ്രവർത്തകർ ഏറ്റുമുട്ടി

കോട്ടയത്ത് എസ്എഫ്ഐ കെഎസ്‌യു പ്രവർത്തകർ ഏറ്റുമുട്ടി. രണ്ട് കെഎസ്‌യു പ്രവർത്തകർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു. റിസ്വാൻ, ആൽബി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും കോട്ടയം ബസേലിയോസ് കോളജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർഥികളാണ്. സിഎംഎസ് കോളജിനു മുന്നിൽ വച്ചാണ് സംഭവം. ആക്രമണത്തിന് പിന്നിൽ എസ് എഫ് ഐ ആണെന്ന് കെ എസ് യൂ ആരോപിച്ചു.

ഇരുവരെയും കമ്പിവടി പോലുള്ള മാരകായുധങ്ങൾ ഉപയോഗിച്ചാണ് ആക്രമിച്ചത്. രണ്ടുപേരുടെയും തലയിലും കാലിലും തുന്നികെട്ടലുകൾ വേണ്ടി വന്നു. ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെ  വാരിശേരിയിലുള്ള ഹോസ്റ്റലിലേയ്ക് നടന്നു പോകുമ്പോഴാണ് സി എം എസ് കോളേജിന് മുൻപിൽ വെച്ച് മർദ്ദനമേറ്റത്. 

Be the first to comment

Leave a Reply

Your email address will not be published.


*