ഷാരുഖ് ഖാന്റെ മകൻ ആര്യൻഖാൻ സംവിധായകനായ വെബ് സീരീസ് ‘സ്റ്റാർഡം’ ചിത്രീകരണം പൂർത്തിയായി

ബോളിവുഡ് ബാദ്ഷ ഷാരുഖ് ഖാന്റെ മകൻ ആര്യൻഖാൻ സംവിധായകനായ വെബ് സീരീസ് ‘സ്റ്റാർഡം’ ചിത്രീകരണം പൂർത്തിയായി. ഷാരുഖിന്റെ തന്നെ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ആണ് വെബ്‌സീരിസ്‌ നിര്‍മിക്കുന്നത്. മോനാസിങും ബോബി ഡിയോളുമാണ് പ്രധാനതാരങ്ങൾ.

താരങ്ങൾക്കും അണിയറ പ്രവർത്തകർക്കുമൊപ്പം ആര്യൻഖാൻ ചിത്രീകരണം പൂർത്തിയായതിന്റെ സന്തോഷം പങ്കുവെയ്ക്കുന്നതിന്റെയും കേക്ക് കട്ട് ചെയ്യുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു.

 

View this post on Instagram

 

A post shared by SRK WARRIORS (@teamsrkwarriors)

നേരത്തെ ഷാരുഖിന്റെ മകളുമായ സുഹാന അഭിനയ രംഗത്ത് എത്തിയിരുന്നു. അച്ഛനെ പോലെ തന്നെ ആര്യനും അഭിനയരംഗത്തേക്ക് എത്തിയേക്കുമെന്നായിരുന്നു ആരാധകർ കരുതിയിരുന്നത്. എന്നാൽ ആര്യന് അഭിനേതാവ് ആവാൻ വേണ്ട കാര്യങ്ങൾ ഒന്നും തന്നെയില്ലെന്നും അവന് നല്ല എഴുത്തുകാരൻ ആണെന്നും ഷാരൂഖ് മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. നടനാകണമെന്ന ആഗ്രഹം വ്യക്തികളുടെ ഉള്ളിൽ നിന്ന് വരേണ്ടതാണെന്നും ഷാരുഖ് പറഞ്ഞിരുന്നു.

ആറ് എപ്പിസോഡുകളിലായിട്ടാണ് സീരിസ് ഒരുങ്ങുന്നത്. ബോളിവുഡ് താരം രൺബീർ കപൂർ സീരിസിൽ അതിഥി വേഷത്തിൽ എത്തുമെന്നും റിപ്പോർട്ട് ഉണ്ട്. ഇതിന് പുറമെ കരൺ ജോഹർ, രൺവീർ സിംഗ്, അനന്യ പാണ്ഡെ എന്നിവരും അതിഥി വേഷത്തില്‍ എത്തും. ലക്ഷ്യ ലാൽവാനിയും സീരിസിൽ പ്രധാനവേഷത്തിൽ എത്തും.

നേരത്തെ ആര്യൻ ഖാന്റെ തന്നെ വസ്ത്രബാൻഡ് ആയ ദ്യാവോൾ എക്സിന്റെ പരസ്യങ്ങൾ ആര്യൻ തന്നെയായിരുന്നു സംവിധാനം ചെയ്തിരുന്നത്. ആര്യനൊപ്പം ഷാരുഖും സുഹാനയും ഈ പരസ്യത്തിൽ അഭിനയിക്കുകയും മോഡലാവുകയും ചെയ്തിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*