
ഭാവനയെ പ്രധാന കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ഹൊറർ ത്രില്ലർ വിഭാഗത്തിൽപെടുന്ന സിനിമയുടെ ടീസറും പ്രേക്ഷകരെ ഭയത്തിന്റെ മുൾമുനയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. മെഡിക്കൽ ക്യാംപസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.
അത്യന്തം സസ്പെൻസ് നിലനിർത്തി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അതിഥി രവി, രാഹുൽ മാധവ്, അജ്മൽ അമീർ, അനു മോഹൻ, ചന്തു നാഥ്, രൺജി പണിക്കർ, ഡെയ്ൻ ഡേവിഡ്, നന്ദു, വിജയകുമാർ, ജി.സുരേഷ് കുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ നിഖിൽ ആന്റണി. ഗാനങ്ങൾ സന്തോഷ് വർമ്മ, ഹരി നാരായണൻ. സംഗീതം കൈലാസ് മേനോൻ. ഛായാഗ്രഹണം – ജാക്സൺ ജോൺസൺ. എഡിറ്റിങ് അജാസ് മുഹമ്മദ്. ഇ ഫോർ എന്റർടെയ്ൻമെന്റ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
Be the first to comment