രാജി പിൻവലിച്ച് ശരദ് പവാർ; എൻസിപി ദേശീയ അധ്യക്ഷ സ്ഥാനത്ത്‌ തുടരും

മുംബൈ: എൻസിപി ദേശീയ അധ്യക്ഷസ്ഥാനം രാജി വയ്ക്കാനുള്ള തീരുമാനം പിൻവലിച്ച് ശരദ് പവാർ. പ്രവർത്തകരുടെ വികാരത്തോട് അവമതിപ്പ് കാണിക്കാനില്ലെന്ന് പവാർ അറിയിച്ചു. പാർട്ടി അധ്യക്ഷ പദവി വീണ്ടും ഏറ്റെടുക്കുന്നുവെന്നും പവാർ അറിയിച്ചു. എൻസിപിയുടെ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ഇന്നു ചേർന്ന കോർ കമ്മറ്റി യോഗത്തിൽ പവാർ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന പ്രമേയം ഐകകണ്ഠേന പാസാക്കി. ഇതിനു പിന്നാലെയാണ് രാജി തീരുമാനം പിൻവലിക്കുന്നതായി ശരദ് പവാർ അറിയിച്ചത്.

പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ ശരദ് പവാർ നിശ്ചയിച്ച 18 അംഗങ്ങൾ അടങ്ങിയ കോർ കമ്മിറ്റി യോഗമാണ് പവാറിന്റെ രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടത്. “വർഷങ്ങളായി എന്നോടൊപ്പമുള്ള എന്റെ അനുയായികളുടെയും വോട്ടർമാരുടെയും വികാരങ്ങളോട് അവമതിപ്പ് കാണിക്കാനാകില്ല. എന്നിലുള്ള അവരുടെ വിശ്വാസത്തിലും സ്നേഹത്തിലുമാണ് ഞാൻ മുന്നോട്ടു പോയത്. അതിനാൽ രാജി വയ്ക്കാനുള്ള തീരുമാനം ഞാൻ പിൻവലിക്കുന്നു’- എന്നാണ് പവാർ മാധ്യമങ്ങളോട് പറഞ്ഞത്.

Be the first to comment

Leave a Reply

Your email address will not be published.


*