
ന്യൂഡല്‍ഹി: ഡോളറിനെതിരെ മൂല്യം ഉയര്‍ന്ന് രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 12 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 86.86 എന്ന നിലയിലാണ് രൂപ. വ്യാപാര കമ്മി വര്‍ധിച്ചതും ഡോളര്‍ ശക്തിയാര്‍ജിച്ചതും അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്.
ഇന്നലെ പത്തുപൈസയുടെ നഷ്ടത്തോടെ 86.98 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നത് അടക്കമുള്ള ഘടകങ്ങളും രൂപയെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യ ചുമത്തുന്ന തീരുവയ്ക്ക് സമാനമായി ഇറക്കുമതി തീരുവ ചുമത്തുമെന്ന അമേരിക്കന്‍ നിലപാടും രൂപയെ ദുര്‍ബലമാക്കുന്നതായും വിപണി വിദഗ്ധര്‍ പറയുന്നു.
ഓഹരി വിപണി നഷ്ടത്തിലാണ്. 400ലധികം പോയിന്റ് നഷ്ടത്തോടെയാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, ടിസിഎസ് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിടുന്ന ഓഹരികള്‍.
Be the first to comment