
ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും തിരിച്ചുകയറി രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 27 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. ഡോളര്‍ ഒന്നിന് 86.52 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ആര്‍ബിഐയുടെ ഇടപെടലാണ് രൂപ തിരിച്ചുകയറാന്‍ കാരണം. രൂപയെ പിടിച്ചുനിര്‍ത്താന്‍ ഡോളര്‍ വിറ്റഴിച്ചതാണ് കരുത്തായത്.
അസംസ്‌കൃത എണ്ണ വില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളും രൂപയെ സ്വാധീനിക്കുന്നുണ്ട്. 86.44 എന്ന നിലയിലാണ് രൂപ ഇന്ന് വിനിമയം ആരംഭിച്ചത്. ഇന്നലെ 66 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. 2023 മാര്‍ച്ച് മൂന്നിന് ശേഷം ആദ്യമായാണ് രൂപ ഒറ്റദിവസം ഇത്രയുമധികം ഉയര്‍ന്നത്. 86.79 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വിനിമയം അവസാനിച്ചത്.
അസംസ്‌കൃത എണ്ണവില 0.31 ശതമാനമാണ് ഇടിഞ്ഞത്. ബാരലിന് 76.36 എന്ന നിലയിലേക്കാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില താഴ്ന്നത്. അതിനിടെ ഓഹരി വിപണി ഇന്നും നഷ്ടത്തിലാണ്. സെന്‍സെക്‌സ് 700 ഓളം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 23000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. തുടര്‍ച്ചയായ ആറാം ദിവസമാണ് ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം തുടരുന്നത്.
Be the first to comment