ന്യൂഡല്‍ഹി: വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൂപ്പുകുത്തി ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്സും നിഫ്റ്റിയും ഏകദേശം ഒരു ശതമാനമാണ് ഇടിഞ്ഞത്. നാളെ നടക്കാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വ് യോഗത്തിന്റെ ചുവടുപിടിച്ച് നിക്ഷേപകര്‍ കരുതലോടെ വിപണിയില്‍ ഇടപെടുന്നതാണ് ഇടിവിന് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
13 സെക്ടറുകളില്‍ പതിനൊന്നും നഷ്ടത്തിലാണ്. പ്രധാനമായി ഐടി, ധനകാര്യ, എണ്ണ, പ്രകൃതി വാതക ഓഹരികളാണ് നഷ്ടം നേരിട്ടത്. യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറയ്ക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. പലിശനിരക്ക് 25 ബേസിക് പോയിന്റ് കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പലിശനിരക്ക് കുറയ്ക്കുകയാണെങ്കില്‍ വീണ്ടും അമേരിക്കയിലേക്ക് നിക്ഷേപം ഒഴുകാന്‍ സാധ്യതയുണ്ട്. ഇതിന് പുറമേ ഇന്ത്യയുടെ വ്യാപാര കമ്മി കൂടിയത് അടക്കമുള്ള ആഭ്യന്തര കാര്യങ്ങളും വിപണിയെ സ്വാധീനിക്കുന്നുണ്ട്.
സെന്‍സെക്സ് 81,000ലും നിഫ്റ്റി 24,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് വ്യാപാരം നടക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ടിസിഎസ് ഓഹരികളാണ് പ്രധാനമായി ഇടിവ് നേരിട്ടത്.
Be the first to comment