
മുന്‍വര്‍ഷം സമാനകാലളവില്‍ 9,160 കോടി രൂപയായിരുന്നു അറ്റാദായം. എന്നാല്‍ തൊട്ടുമുന്‍പത്തെ പാദമായ ജൂലൈ- സെപ്റ്റംബര്‍ കാലയളവിനെ അപേക്ഷിച്ച് ലാഭം കുറഞ്ഞു. ഡിസംബര്‍ പാദത്തില്‍ 7.8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ പാദത്തില്‍ 18,330 കോടിയായിരുന്നു ലാഭം.
ഇക്കാലയളവില്‍ പലിശ വരുമാനത്തിലും വര്‍ധന ഉണ്ടായി. ഡിസംബര്‍ പാദത്തില്‍ 41,446 കോടിയായാണ് ഉയര്‍ന്നത്. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് നാലുശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദ ഫലം വന്നതിന് പിന്നാലെ എസ്ബിഐ ഓഹരി ഇടിഞ്ഞു. 1.76 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഓഹരി ഒന്നിന് 752.6 എന്ന നിലയിലേക്കാണ് എസ്ബിഐ താഴ്ന്നത്.
Be the first to comment