
മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 900 പോയിന്റ് കുതിച്ചു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.
നിലവില്‍ 75000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 22,750 പോയിന്റിന് മുകളിലാണ്. ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും ബാങ്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാനുള്ള നിക്ഷേപകരുടെ താത്പര്യവുമാണ് വിപണിയില്‍ പ്രതിഫലിച്ചത്.
ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, എല്‍ ആന്റ് ടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, പവര്‍ ഗ്രിഡ്, അദാനി പോര്‍ട്‌സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ബിപിസിഎല്‍, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്ന കമ്പനികള്‍.
ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയര്‍ന്നു. പത്തുപൈസയുടെ നേട്ടത്തോടെ 86.71 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. ഇന്നലെ രൂപ 24 പൈസയുടെ നേട്ടമാണ് സ്വന്തമാക്കിയത്.
Be the first to comment