
തിരുവന്തപുരം: ഷരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിൽ സന്തോഷമെന്ന് ഷാരോണിന്‍റെ അമ്മ പ്രിയ. എന്നാൽ ഗ്രീഷ്മയുടെ അമ്മയെ വെറുടെ വിട്ടതിൽ വിഷമം ഉണ്ടെന്നു, വിധിപ്പകര്‍പ്പ് കിട്ടിയശേഷം ഹൈക്കോടതിയില്‍ പോകുമെന്നും ഷാരോണിന്‍റെ മാതാപിതാക്കള്‍ അറിയിച്ചു.
വിധി അന്വേഷണസംഘത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും കൂട്ടായ വിജയമെന്ന് പൊലീസ് പറഞ്ഞു. ഷാരോണിനെ വിഷംകൊടുത്ത് കൊന്ന കേസില്‍ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു.
വിഷം കൊടുത്ത് കൊന്നതെന്ന് തെളിഞ്ഞു. തെളിവ് നശിപ്പിച്ചതിന് അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ കുറ്റക്കാരന്‍. രണ്ടാംപ്രതി അമ്മ സിന്ധുവിനെ വെറുതെ വിട്ടു. നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
Be the first to comment