ഷാരോൺ കൊലക്കേസ്; ഗ്രീഷ്മയുടെ ജാമ്യപേക്ഷ കോടതി തള്ളി

കഷായത്തിൽ വിഷം കലർത്തി കാമുകന്‍ ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യപേക്ഷ നെയ്യാറ്റിന്‍കര കോടതി തള്ളി.

പ്രതിയെ കസ്റ്റഡിയിൽ വച്ചുകൊണ്ടു തന്നെ വിചാരണ പൂർത്തിയാക്കാൻ കോടതി അനുമതി നൽകുകയായിരുന്നു. നെയ്യാറ്റിന്‍കര അഡീഷണൽ സെഷന്‍സ് ജഡ്ജി വിദ്യാധരനാണ് വിധി പറഞ്ഞത്. പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും ഇത് പിന്നീട് വിചാരണയെ ബാധിക്കുമെന്നും പ്രേസിക്യൂഷന്‍ കോടതിയിൽ വാദിച്ചു. ആത്മഹത്യ പ്രവണതയുള്ള പ്രതിക്ക് ജാമ്യം നൽകി വിട്ടാൽ അപകടമാണെന്ന സ്പെഷ്യൽ പബ്ലിക്ക് പ്രേസിക്യൂട്ടറിന്‍റെ വാദം കേട്ട ശേഷം കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ 14-നാണ് ഗ്രീഷ്മ ഷാരോണിന് വിഷം കലർത്തിയ കഷായം കുടുക്കാന്‍ കൊടുത്തത്. മറ്റൊരളെ വിവാഹം കഴിക്കുന്നതിനായി വിവാഹനിശ്ചയ ശേഷം ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നു. മകൾ കൊലപാതകിയാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവനും നിർമ്മലും ചേർന്ന് തെളിവുകൾ നശിപ്പിക്കുകയും ചെയ്ചുവെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*