
പോഡ്കാസ്റ്റ് വിവാദത്തിൽ വ്യക്തത വരുത്തി ഡോ. ശശി തരൂർ എംപി. അഭിമുഖം നൽകിയത് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് 10 ദിവസം മുൻപ് എന്നാണ് വിശദീകരണം. മറ്റു ചോദ്യങ്ങളോട് പ്രതികരിക്കാൻ തരൂർ തയ്യാറായില്ല.
ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയും അതൃപ്തിയിലെന്ന അഭ്യൂഹങ്ങൾക്കിടയാണ് ഡോ.ശശി തരൂർ നിലപാട് വ്യക്തമാക്കിയത്. ദി ഇന്ത്യൻ എക്സ്പ്രസിന് അഭിമുഖം നൽകിയത് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് 10 ദിവസം മുൻപേ ആണെന്ന് തരൂരിൻ്റെ വിശദീകരണം.
പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ തനിക്ക് മുന്നിൽ മറ്റു വഴികൾ ഉണ്ടെന്ന ശശിതരൂരിന്റെ തുറന്നുപറച്ചിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നാലെ തരൂരിലെ തള്ളി സംസ്ഥാന നേതാക്കൾ രംഗത്തെത്തി. ചർച്ച ചെയ്ത് സംസ്ഥാന നേതൃത്വത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഹൈക്കമാന്റിന്റെ നീക്കം. ഇതിനായി കേരളത്തിലെ നേതാക്കളെ ഡൽഹിയിലേക്ക് വിളിച്ചു. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീഷനും അടക്കം വെള്ളിയാഴ്ച ഡൽഹിയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കും. തരൂർ വിവാദവും പുനസംഘടന വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. ശശി തരൂരും യോഗത്തിൽ പങ്കെടുത്തേക്കും. സംസ്ഥാന നേതൃത്വം അവഗണിക്കുന്നുവെന്ന തരൂരിന്റെ പരാതികൾ യോഗത്തിൽ ചർച്ച ചെയ്യാമെന്ന് ദേശീയ നേതൃത്വം അറിയിച്ചതായാണ് സൂചന.
Be the first to comment