
കേന്ദ്രസര്‍ക്കാരിനെ വീണ്ടും പ്രശംസിസ് ശശി തരൂര്‍ എംപി. ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ നയതന്ത്രം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടുവെന്നാണ് ശശി തരൂരിന്റെ പ്രശംസ. എങ്ങും കൊവിഡ് ഭീതി മാത്രം നിലനിന്ന ഒരു സമയത്ത് കേന്ദ്രസര്‍ക്കാര്‍ കൊവിഡ് വാക്‌സിന്‍ നയതന്ത്രത്തിന്റെ നേതൃസ്ഥാനം ഏറ്റെടുത്തുവെന്നും തരൂര്‍ പറഞ്ഞു.
ആഗോള വാക്‌സിന്‍ പ്രതിസന്ധിക്കിടെ ഇന്ത്യന്‍ നിര്‍മിത കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ കൊവിഡ് വാക്‌സിനുകള്‍ 100ലേറെ രാജ്യങ്ങളിലേക്ക് അയയ്ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചതായി ശശി തരൂര്‍ പ്രശംസിച്ചു. ആ പ്രതിസന്ധിക്കാലത്ത് ആഗോള ആരോഗ്യ നയതന്ത്രത്തിലെ പ്രധാന നേതാവാകുന്ന വിധത്തിലേക്ക് ഇന്ത്യ മാറി. ലോകം ഒരു പ്രതിസന്ധിയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയ്ക്ക് എന്ത് ചെയ്യാനാകുമെന്ന് രാജ്യം കാണിച്ചുകൊടുത്തുവെന്നും ശശി തരൂര്‍ പറഞ്ഞു.
സമ്പന്ന രാജ്യങ്ങള്‍ ചെയ്യാത്തത് കൊവിഡ് കാലത്ത് ഇന്ത്യയ്ക്ക് ചെയ്യാനായി. ഇത് നമ്മുടെ ആഗോള പ്രതിച്ഛായ മെച്ചപ്പെടുത്തി. ഒരു ഉത്തരവാദിത്തമുള്ള ആഗോള നേതൃസ്ഥാനത്തേക്ക് ഇന്ത്യ നടന്നുകയറിയെന്നും ലോകമെമ്പാടും നിന്ന് ഇന്ത്യയ്ക്ക് പ്രശംസകള്‍ ലഭിച്ചുവെന്നും താന്‍ എഴുതിവരുന്ന ഒരു കോളത്തില്‍ ശശി തരൂര്‍ കുറിച്ചു. എന്നിരിക്കിലും നരേന്ദ്രമോദിയെ പേരെടുത്ത് പറയാതെയാണ് ശശി തരൂരിന്റെ പ്രശംസ.
Be the first to comment