സ്വർണക്കടത്തിന് പിടിയിലായത് തന്റെ മുൻ പേഴ്സണൽ സ്റ്റാഫെന്ന് ശശി തരൂർ

ഡല്‍ഹി: സ്വർണക്കടത്തിന് പിടിയിലായത് തന്റെ മുൻ പേഴ്സണൽ സ്റ്റാഫെന്ന് ശശി തരൂർ. ഇപ്പോൾ പാർട്ട് ടൈം ആയി മാത്രമാണ് തൻ്റെ ഓഫീസിൽ ജോലി ചെയ്യുന്നതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് ശശി തരൂർ പ്രതികരിച്ചു. ശിവകുമാർ പ്രസാദിന്റെ അറസ്റ്റ് ഞെട്ടിച്ചുവെന്ന് ശശി തരൂർ പറഞ്ഞു. എയർപോർട്ടുമായി ബന്ധപ്പെട്ട തൻറെ കാര്യങ്ങൾ ശിവകുമാർ മുൻപ് നോക്കി നടത്തിയിരുന്നു. സർവ്വീസ് കഴിഞ്ഞിട്ടും പാർട്ട് ടൈം ആയി തുടരാൻ അനുവദിച്ചത് ഡയാലിസിസ് ചെയ്യുന്നയാൾ എന്ന നിലയിലാണ്. അന്വേഷണ സംഘത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും ഒരിളവും തേടുന്നില്ലന്നും തരൂർ പറഞ്ഞു.

ശശി തരൂർ എംപിയുടെ പേഴ്സണൽ സ്റ്റാഫിനെ സ്വർണ്ണക്കടത്തിൽ കസ്റ്റംസാണ് പിടികൂടിയത്. ശിവകുമാർ ഉൾപ്പെടെ രണ്ട് പേരെ ദില്ലി വിമാനത്താവളത്തിൽ നിന്ന് പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് 500 ഗ്രാം സ്വർണം പിടിച്ചെടുത്തതായാണ് റിപ്പോർട്ട്. വിദേശ യാത്ര കഴിഞ്ഞ് വന്ന ആളിൽ നിന്ന് സ്വർണം കൈപ്പറ്റിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ ദുബായിൽ നിന്ന് ഡൽഹിയിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം വാങ്ങിയത്.

അതേസമയം കോൺഗ്രസ് – സിപിഐഎം സ്വർണ കടത്ത് സഖ്യമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്ന് ശശി തരൂരിന്റെ എതിര്‍സ്ഥാനാര്‍ത്ഥി കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍.

 

Be the first to comment

Leave a Reply

Your email address will not be published.


*