സൊമാലിയന്‍ തീരത്ത് കപ്പല്‍ തട്ടിക്കൊണ്ടു പോയി; 15 ഇന്ത്യക്കാര്‍ കപ്പലില്‍

സൊമാലിയന്‍ തീരത്ത് ഇന്ത്യക്കാര്‍ ജീവനക്കാരായ കപ്പല്‍ തട്ടിക്കൊണ്ടു പോയി. ലൈബീരിയന്‍ പതാകയുള്ള എന്ന കപ്പലിനെയാണ് അറബിക്കടലില്‍ വെച്ച് അജ്ഞാതര്‍ ആക്രമിച്ചത്. 15 ഇന്ത്യന്‍ ജീവനക്കാരാണ് കപ്പലിലുള്ളത്. സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഇന്ത്യന്‍ നാവികസേന ഐഎന്‍എസ് ചെന്നൈ യുദ്ധക്കപ്പല്‍ വിന്യസിച്ചു. തട്ടിക്കൊണ്ടുപോയ കപ്പലിനെ നാവികസേനാ വിമാനവും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്നലെ വൈകുന്നേരത്തോടെയാണ് കപ്പല്‍ ഹൈജാക്ക് ചെയ്തത് സംബന്ധിച്ച വിവരം ലഭിച്ചത്.

ഇന്ത്യന്‍ നാവികസേനയുടെ വിമാനങ്ങള്‍ നിരീക്ഷണം നടത്തുന്നുണ്ടെന്നും കപ്പലിലെ ജീവനക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറബിക്കടലിലെ ലൈബീരിയ ഫ്‌ലാഗ്ഡ് ബള്‍ക്ക് കാരിയറിനുള്ളില്‍ വെച്ചാണ് കപ്പല്‍ ഹൈജാക്ക് ചെയ്യാനുള്ള ശ്രമം നടന്നത്. വ്യാഴാഴ്ച വൈകുന്നേരം 6 അജ്ഞാതരായ സായുധ അക്രമികള്‍ കപ്പലിലേക്ക് കയറുകയായിരുന്നു. സംഭവം ഉടന്‍ തന്നെ ജീവനക്കാര്‍ യുകെഎംടിഒ പോര്‍ട്ടലിലൂടെ പങ്കുവെച്ച സന്ദേശത്തില്‍ അറിയിച്ചു. പിന്നാലെ നാവികസേന അതിവേഗം നടപടി ആരംഭിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് സമുദ്ര സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ച ഐഎന്‍എസ് ചെന്നൈ യുദ്ധകപ്പലിനെ വഴിതിരിച്ചുവിട്ടത്. കൂടാതെ ആക്രമിക്കപ്പെട്ട കപ്പലിന്റെ സ്ഥിതി നിരീക്ഷിക്കാന്‍ ഒരു പട്രോളിങ് വിമാനത്തെയും ചുമതലപ്പെടുത്തി. 

വെള്ളിയാഴ്ച അതിരാവിലെ ഈ വിമാനം കപ്പലിനെ മറികടക്കുകയും കപ്പലുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. ഇപ്പോഴും കപ്പലിന്റെ ചലനം നാവികസേനയുടെ വിമാനം നിരീക്ഷിക്കുകയാണ്. ഇതോടൊപ്പം സഹായത്തിനായി ഐഎന്‍എസ് ചെന്നൈ കപ്പല്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്തെ മറ്റ് ഏജന്‍സികള്‍/എംഎന്‍എഫ് എന്നിവയുമായി ഏകോപിപ്പിച്ച് മൊത്തത്തിലുള്ള സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. 

Be the first to comment

Leave a Reply

Your email address will not be published.


*