ബാറിനുള്ളിൽ വെടിവെയ്പ്പ്; ദക്ഷിണാഫ്രിക്കയിൽ 14 പേർ കൊല്ലപ്പെട്ടു

ജൊഹാന്നസ് ബർഗ്: ദക്ഷിണാഫ്രിക്കയിലെ ഒരു ബാറിൽ നടന്ന വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ജോഹന്നാസ്ബർഗിന് സമീപമുള്ള സോവെറ്റോ ടൗൺഷിപ്പിലെ ബാറിലാണ് സംഭവം. ശനി, ഞായർ ദിവസങ്ങളിൽ നടന്ന വെടിവെപ്പിലാണ് 14 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തതെന്ന് പോലീസ് ലെഫ്റ്റനന്റ് ഏലിയാസ് മാവേല പറഞ്ഞു, ഞായറാഴ്ച “പുലർച്ചെ 12:30നാണ് വെടിവെയ്പ്പ് നടക്കുന്ന വിവരം ഞങ്ങളെ വിളിച്ച് അറിയിക്കുന്നത്. “ഞങ്ങൾ സ്ഥലത്തെത്തിയപ്പോൾ 12 പേർ മരിച്ചതായി സ്ഥിരീകരിച്ചു,” അദ്ദേഹം പറഞ്ഞു.

മറ്റ് 11 പേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രണ്ട് പേർ പിന്നീട് മരിച്ചു, ഇതോടെ എണ്ണം 14 ആയി ഉയർന്നു. തലസ്ഥാനത്തിന്റെ തെക്കുകിഴക്കായി ജോഹന്നാസ്ബർഗിലെ ഏറ്റവും വലിയ ടൗൺഷിപ്പായ സോവെറ്റോയിലെ ഒർലാൻഡോ ജില്ലയിലായിരുന്നു വെടിവെയ്പ്പ് നടന്ന ബാർ.

ഒരു മിനിബസിൽ വന്നിറങ്ങിയ ആളുകളാണ് ബാറിന് മുന്നിൽ വെടിവെയ്പ്പ് നടത്തിയത്. ബാർ ഉടമകൾക്കും ജീവനക്കാർക്കുനേരെയാണ് ആദ്യം വെടിയുതിർത്തത്. പിന്നീട് ബാറിലുണ്ടായിരുന്നവർക്കു നേരെയും ആക്രമണം ഉണ്ടായി. നേരത്തെ. ഇരുവിഭാഗങ്ങളായി തിരിഞ്ഞ് ഇവിടെ സംഘർഷമുണ്ടായിരുന്നു. അതിന്‍റെ തുടർച്ചയാണോ വെടിവെയ്പ്പെന്ന് പരിശോധിക്കുന്നണ്ടെന്ന് പൊലീസ് പറഞ്ഞു. അക്രമിയെ പിടികൂടാനായിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*