
കോട്ടയം: ഒരു വിഭാഗം വ്യാപാരികൾ ആഹ്വാനം ചെയ്തിരിക്കുന്ന രാഷ്ട്രീയ പ്രേരിതമായ കടയടപ്പ് സമരത്തോട് സഹകരിക്കില്ലന്നും ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ കമ്മറ്റി അറിയിച്ചു.
ചില്ലറ വ്യാപാര മേഖല നേരിടുന്ന തകർച്ചയ്ക്ക് കാരണം കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കോർപ്പറേറ്റ് വൽക്കരണ നയങ്ങൾ മൂലമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് വ്യാപാരികൾ പ്രതിഷേധത്തിലാണ്. യഥാർത്ഥവസ്തുത മറച്ചു കൊണ്ട് പൊതു തെരെഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ചില രാഷ്ട്രീയ പാർട്ടികളെ സഹായിക്കാനായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായ കടയടപ്പു സമരം വ്യാപാരികൾ തിരിച്ചറിയണമെന്നും കോർപ്പറേറ്റ് കുത്തകകളുടെയും ഓൺലൈൻ ശൃംഖലകളുടെയും സ്ഥാപനങ്ങളിലേക്ക് ഉപഭോക്താക്കളെകൊണ്ടെത്തിക്കുന്ന കടയടപ്പു സമരം ചെറുത്തു തോൽപിക്കുമെന്നും വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡൻ്റ് ഔസേപ്പച്ചൻ തകിടിയേൽ, ജില്ലാ സെക്രട്ടറി ജോജി ജോസഫ് എന്നിവർ അറിയിച്ചു.
Be the first to comment