കോട്ടയം: കോട്ടയത്തെ സർക്കാർ ആശുപത്രികളില്‍ മരുന്ന് ക്ഷാമം. പാലാ, ചങ്ങനാശ്ശേരി, താലൂക്ക് ആശുപത്രികളിലും ആവശ്യത്തിന് മരുന്നില്ല. ആന്റിബയോട്ടിക്കുകൾ, വേദന സംഹാരികൾ എന്നിവയ്ക്കാണ് ക്ഷാമം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ മരുന്നുകളും ലഭിക്കുന്നില്ല.
കോട്ടയം ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും അവശ്യമരുന്നുകളുടെ ക്ഷാമം രൂക്ഷമാണ്. 127 കോടി രൂപയാണ് കോട്ടയം മെഡിക്കൽ കോളേജ് മരുന്ന് കമ്പനികൾക്ക് നൽകാനുള്ളത്. മരുന്ന് വാങ്ങാൻ ആശുപത്രി വികസന സമിതികൾ തുക കണ്ടെത്തേണ്ട സ്ഥിതിയാണ് നിലവില്‍ ഉള്ളത്. ബ്ലോക്ക് ഫണ്ട് ചെലവഴിച്ചാണ് പാമ്പാടി ആശുപത്രി ആവശ്യമായ മരുന്നുകള്‍ വാങ്ങുന്നത്.
കാരുണ്യ ബെനവലന്റ് ഫണ്ട് ചികിത്സാ പദ്ധതി പൂർണ്ണമായും നിലച്ചതോടെ ചെലവേറിയ ശസ്ത്രക്രിയകൾ, അവയവമാറ്റ ശസ്ത്രക്രിയകൾ എന്നിവയ്ക്കൊക്കെയായി സർക്കാർ സഹായം തേടിയെത്തുന്ന രോഗികളുടെ ചികിത്സയും മുടങ്ങിയിരിക്കുകയാണ്.
Be the first to comment