ജനതാദൾ എസും ലോക് താന്ത്രിക് ജനതാദളും ലയിക്കും.

കോഴിക്കോട്: ജനതാദൾ എസും ലോക്താന്ത്രിക് ജനതാദളും ലയിക്കാൻ തീരുമാനിച്ചതായി എൽജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇരുപാർടികളുടെയും സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗവും സംസ്ഥാന കമ്മിറ്റി യോഗവും എടുത്ത തീരുമാനം വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ലയനം സംബന്ധിച്ച നടപടിക്രമം വൈകാതെ പൂർത്തിയാക്കും. ഭാരവാഹിത്വം തുല്യമായി പങ്കുവയ്ക്കും. അതതു പാർടികൾക്ക് ശക്തിയു ള്ള മേഖലകളിൽ ജില്ലാ പ്രസിഡന്റ് സ്ഥാനം നൽകും. സംസ്ഥാന പ്രസിഡന്റ് സ്ഥാനം ജെഡിഎസിന് വിട്ടുകൊടുക്കുമോ എന്ന ചോദ്യത്തിന്, സ്ഥാനമാനങ്ങൾ ലയനത്തിന് വിലങ്ങുതടിയാവരുതെന്നാണ് എൽജെഡിയുടെ നിലപാടെന്ന് ശ്രേയാംസ് കുമാർ പറഞ്ഞു. ഉപാധികളില്ലാതെയാണ് ലയനം. നാളിതുവരെ കൈക്കൊണ്ട മതേതര കാഴ്ചപ്പാടിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*